മലപ്പുറം ജില്ലയില്‍ വാക്‌സിനേഷൻ വേഗത്തിലാക്കാൻ തീരുമാനം
മലപ്പുറം: ജില്ലയില്‍ വാക്‌സിനേഷൻ വേഗത്തിലാക്കാൻ ധാരണയായി. മന്ത്രി വി അബ്‌ദുറഹ്‌മാനും ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും നടത്തിയ ഓൺലൈൻ യോഗത്തിലാണ് തീരുമാനമായത്. നിലവിൽ ജില്ലയിൽ 1,19,000 വാക്‌സിനാണ് സ്‌റ്റോക്കുള്ളത്.
ഇത് രണ്ടു ദിവസത്തിനകം വിതരണം ചെയ്യാൻ...
ജില്ലയിൽ ഇന്ന് 2,758 പേർക്ക് രോഗമുക്‌തി; 2,201 പുതിയ കേസുകൾ
പാലക്കാട്: ജില്ലയിൽ ഇന്ന് 2,758 പേർ രോഗമുക്‌തി നേടി. 2,201 പേർക്കാണ് പാലക്കാട് ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ 1,393 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 799 കേസുകളും റിപ്പോർട്...
പ്ളസ് ടു പ്രാക്‌ടിക്കൽ പരീക്ഷ: വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണം; കെഎസ്‍യു
കണ്ണൂർ: പ്ളസ് ടു പ്രാക്‌ടിക്കൽ പരീക്ഷ സംബന്ധിച്ച് വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കെഎസ്‍യു. ഇക്കാര്യമുന്നയിച്ച് കെഎസ്‍യു തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡണ്ട് പി നവനീത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കത്തയച്ചു. നിലവിലെ...
ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി വാക്‌സിനേഷന്‍ ക്യാംപ് നടത്തി മലപ്പുറം നഗരസഭ
മലപ്പുറം: ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകമായി വാക്‌സിനേഷന്‍ ക്യാംപ് നടത്തി മലപ്പുറം നഗരസഭ. സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയാണ് നഗരസഭയിലെയും സമീപ പഞ്ചായത്തിലെയും ഭിന്നശേഷിക്കാര്‍ക്ക് നഗരസഭയുടെ നേതൃത്വത്തില്‍ വാക്‌സിന്‍ നല്‍കിയത്. സംസ്‌ഥാനത്ത് ആദ്യമായാണ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഒരു...
കോഴിക്കോട് മെഡിക്കൽ കോളേജ്; ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് എത്തിച്ചു
കോഴിക്കോട് : ബ്ളാക്ക് ഫംഗസിനുള്ള മരുന്നുകൾക്ക് ക്ഷാമം നേരിട്ട കോഴിക്കോട് മെഡിക്കൽ കോളേജിന് ആശ്വാസമായി മരുന്ന് എത്തിച്ചു. ഇന്നലെ രാത്രിയോടെ 20 വയൽ മരുന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ബ്ളാക്ക് ഫംഗസ് രോഗബാധിതർക്ക് നൽകുന്ന...
കോവിഡ് രൂക്ഷം; ഗൂഡല്ലൂരിൽ തേയില ഫാക്‌ടറികൾ അടപ്പിച്ചു
വയനാട് : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗൂഡല്ലൂരിൽ പ്രവർത്തിച്ചിരുന്ന തേയില ഫാക്‌ടറികൾ അടപ്പിച്ചു. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ നിന്നും ആളുകൾ ഫാക്‌ടറിയിൽ ജോലിക്കായി എത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടി സ്വീകരിച്ചത്....
ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; ജില്ലയിൽ ചികിൽസ പ്രതിസന്ധിയിൽ
മലപ്പുറം : ബ്ളാക്ക് ഫംഗസ് രോഗബാധിതർക്കുള്ള മരുന്നിന് ക്ഷാമം വർധിക്കുന്നു. ജില്ലയിലെ മെഡിക്കൽ കോളേജിൽ നിലവിൽ മരുന്ന് ക്ഷാമം മൂലം രോഗികളെ തള്ളാനും കൊള്ളാനും വയ്യാത്ത സ്‌ഥിതിയാണ്. രൂക്ഷമായ ക്ഷാമം നേരിടുമ്പോഴും വെറും...
കാസർഗോഡ് ചട്ടഞ്ചാലിൽ ഓക്‌സിജൻ പ്ളാന്റ് 80 ദിവസത്തിനകം സ്‌ഥാപിക്കും
കാസർഗോഡ്: ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്‌ഥാപനങ്ങൾ, ജില്ലാ ഭരണകൂടം എന്നിവയുടെ കൂട്ടായ്‌മയിൽ കാസർഗോഡ് ചട്ടഞ്ചാലിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്ളാന്റിന്റെ നിർമാണ ചുമതല കൊച്ചിയിലെ കെയർ സിസ്‌റ്റംസിന്. ഇ-ടെണ്ടർ വഴി ലഭിച്ച മൂന്ന് അപേക്ഷകളിൽ...








































