Sat, May 9, 2026
35 C
Dubai

നിപ; മലപ്പുറത്ത് നിരീക്ഷണത്തിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്‌തികരം

മലപ്പുറം: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മലപ്പുറത്തെ ആളുകളുടെ ആരോഗ്യനില തൃപ്‌തികരമായി തുടരുന്നതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ സക്കീന അറിയിച്ചു. കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക...

മലമ്പുഴ ഡാം പരിസരത്തെ അഭ്യാസ പ്രകടനം; യൂട്യൂബ് വ്‌ളോഗർമാർക്ക് പിഴശിക്ഷ

പാലക്കാട്: മലമ്പുഴ ഡാം പരിസരത്ത് കാറുമായി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ യൂട്യൂബ് വ്‌ളോഗർമാർക്ക് പിഴശിക്ഷ. കോഴിക്കോട് കാരാപ്പറമ്പ് സ്വദേശിയിൽ നിന്നാണ് മോട്ടോർ വാഹനവകുപ്പ് 10,500 രൂപ പിഴ ഈടാക്കിയത്. രണ്ട് വ്‌ളോഗർമാരാണ്...

ആനമതിൽ നിർമാണം; ഹൈക്കോടതി ഉത്തരവ് യാഥാർഥ്യത്തിലേക്ക്

ഇരിട്ടി: കാട്ടാന ഭീഷണിയിൽ നിന്ന് ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ആനമതിൽ യാഥാർഥ്യമാകും. വനാതിർത്തിയിൽ 14 കിലോമീറ്റർ നീളത്തിലാണ് ആനമതിൽ നിർമിക്കുന്നത്. 18 മാസംകൊണ്ട് മതിൽ നിർമിക്കണമെന്ന് ഒരുമാസം...

ഒറ്റപ്പാലത്ത് വയോധികയുടെ കൊലപാതകം; പ്രതികൾ കുറ്റം സമ്മതിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കുറ്റസമ്മതം നടത്തിയതായി പോലീസ്. ഇന്നലെയാണ് ഒറ്റപ്പാലം റയിൽവേ സ്‌റ്റേഷൻ റോഡിലെ തെക്കേ തൊടിയിൽ ഖദീജയെ (63) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഖദീജയുടെ സഹോദരി...

വീട്ടമ്മമാരുടെ ഫോണിലേക്ക് അശ്‌ളീല സന്ദേശങ്ങൾ; പ്രതിക്കായുള്ള തിരച്ചിൽ തുടങ്ങി

വയനാട്: വീട്ടമ്മമാരുടെ ഫോണിലേക്ക് അശ്‌ളീല വാട്‌സ്ആപ് സന്ദേശങ്ങളും വീഡിയോകളും ലഭിക്കുന്ന പരാതിയിൽ പ്രതിക്കായുള്ള തിരച്ചിൽ തുടങ്ങി. സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നൂൽപ്പുഴ, ചീരാൽ, താഴത്തൂർ, നമ്പ്യാർകുന്ന് എന്നീ പ്രദേശങ്ങളിലെ വീട്ടമ്മമാരുടെ...

ഖരമാലിന്യ സംസ്‌കരണം; അവാർഡ് തിളക്കത്തിൽ മീനങ്ങാടി പഞ്ചായത്ത്

വയനാട്: ഖരമാലിന്യ സംസ്‌കരണത്തിന് മീനങ്ങാടി പഞ്ചായത്തിന് നവകേരളം പുരസ്‌കാരം. സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങൾ ഒരുക്കിയതിനാണ് പഞ്ചായത്ത് പുരസ്‌കാരത്തിന് അർഹമായത്. ഹരിത മിഷനും ശുചിത്വ മിഷനും ചേർന്ന് നടത്തിയ പരിശോധനയിൽ 70 ശതമാനത്തിന് മുകളിൽ...

മണ്ണാർക്കാട് ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം; രണ്ട് മരണം

പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം. കോട്ടക്കൽ സ്വദേശികളായ ഒരു സ്‍ത്രീയും പുരുഷനും മരിച്ചു. ഇന്ന് പുലർച്ചയോടെ ആയിരുന്നു അപകടം. നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്. മരണപ്പെട്ട...

ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം; 15 ലക്ഷം രൂപ തട്ടിയ പ്രതി അറസ്‌റ്റിൽ

മലപ്പുറം: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്‌റ്റിൽ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ചെല്ലൂർ സ്വദേശി കാളിയാടൻ ലത്തീഫ്(47) ആണ് അറസ്‌റ്റിലായത്‌. മലേഷ്യയിലെ ബിസിനസ് സ്‌ഥാപനത്തിൽ...
- Advertisement -