15കാരിയെ പീ‍ഡിപ്പിക്കാൻ ശ്രമം; ഗാർഹിക പീഡനക്കേസിലെ പ്രതി അറസ്‌റ്റിൽ

By News Desk, Malabar News
stop rape_2020 Aug 16
Representational Image
Ajwa Travels

കണ്ണൂര്‍: കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഗാർഹിക പീഡനക്കേസിലെ പ്രതി അറസ്‌റ്റിൽ. വേങ്ങാട് കുരിയോട് സ്വദേശി മഞ്‌ജുനാഥിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

കഴിഞ്ഞ ദിവസമാണ് ആളില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിൽ എത്തി പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ ബന്ധുവാണ് ഇയാൾ. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ചൊവ്വാഴ്‌ച രാത്രിയോടെ പ്രതിയെ കസ്‌റ്റഡിയിലെടുത്തു.

മാസങ്ങൾക്ക് മുൻപ് ഭാര്യ ആത്‍മഹത്യ ചെയ്‌ത സംഭവത്തിലാണ് ഗാർഹിക പീഡനത്തിന് മഞ്‌ജുനാഥിന് എതിരെ കേസുള്ളത്. കേസിൽ ജാമ്യത്തിൽ കഴിയവെയാണ് പീഡന ശ്രമം. പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also Read: പ്രത്യേക ഓഡിറ്റ് വേണ്ട; പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റ് സുപ്രീം കോടതിയെ സമീപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE