മുംബൈ: മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിന്റെ വീട്ടിൽ സിബിഐ റെയ്‌ഡ്. അനിൽ ദേശ്‌മുഖിന് എതിരെ സിബിഐ അഴിമതി കേസ് ഫയൽ ചെയ്‌തതിന്റെ പശ്‌ചാത്തലത്തിലാണ് റെയ്‌ഡ്. ദേശ്‌മുഖിന് എതിരായുള്ള പ്രാഥമിക അന്വേഷണം കഴിഞ്ഞ വെള്ളിയാഴ്‌ച സിബിഐ പൂർത്തിയാക്കിയിരുന്നു.
മുതിർന്ന മുൻ പോലീസ് ഉദ്യോഗസ്‌ഥനായിരുന്ന പരംബീർ സിംഗ് നടത്തിയ അഴിമതി ആരോപണങ്ങളുടെ പശ്‌ചാത്തലത്തിലാണ് അനിൽ ദേശ്‌മുഖിന് എതിരെ കേസ് ഫയൽ ചെയ്‌തത്. ഈ മാസം ആദ്യമാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണം മഹാരാഷ്‌ട്ര ഹൈക്കോടതി സിബിഐക്ക് കൈമാറുന്നത്.
ആരോപണത്തിന് പിന്നാലെ അനിൽ ദേശ്‌മുഖ് മന്ത്രിസ്‌ഥാനം രാജിവെച്ചിരുന്നു. ധാർമിക ഉത്തരവാദിത്തം മുൻനിർത്തിയാണ് രാജിയെന്ന് ദേശ്‌മുഖ് പറഞ്ഞിരുന്നു. തുടർന്നാണ് അനിൽ ദേശ്‌മുഖ് അടക്കമുളളവർക്ക് എതിരെ സിബിഐ കേസ് ഫയൽ ചെയ്‌തത്. ഇതിന് പിന്നാലെയാണ് ദേശ്‌മുഖിന്റെ മുംബൈയിലെയും നാഗ്‌പുരിലെയും വസതികളിൽ ഉൾപ്പടെ സിബിഐ റെയ്‌ഡ് നടത്തിയത്.
Read also: 25 ശതമാനം കിടക്കകൾ കോവിഡ് ചികിൽസക്ക് മാറ്റി വെക്കണം; മുഖ്യമന്ത്രി