സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്‌കാരത്തിലോ നിയമത്തിലോ ഇല്ലാത്തതെന്ന് കേന്ദ്രസര്‍ക്കാര്‍

By Team Member, Malabar News
Malabarnews_same sex marriage
Representational image
Ajwa Travels

ന്യൂഡെല്‍ഹി : സ്വവര്‍ഗ വിവാഹം നമ്മുടെ സംസകാരത്തില്‍ ഇല്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഡെല്‍ഹി ഹൈക്കോടതിയില്‍. ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കേന്ദ്രം സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് രംഗത്തെത്തിയത്. സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്‌കാരത്തിന്റെയോ വിവാഹ നിയമത്തിന്റെയോ ഭാഗമല്ലെന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹൈക്കോടതിയില്‍ അറിയിച്ചത്.

സ്വവര്‍ഗ വിവാഹത്തിന് എതിരായ സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് യോജിക്കാത്ത മറുപടിയാണ് കോടതി നല്‍കിയത്. ലോകത്തു നടക്കുന്ന മാറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കുമോ എന്നാണ് കോടതി കേന്ദ്രത്തോട് ചോദിച്ചത്. സ്വവര്‍ഗ വിവാഹം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഇനി ഒക്ടോബറില്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. സ്വവര്‍ഗ വിവാഹം നിഷേധിക്കപ്പെട്ടവരുടെ വിവരങ്ങള്‍ കൂടി ഹരജിയില്‍ ഉള്‍പ്പെടുത്താന്‍ ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടു. അതിനു ശേഷം ഒക്ടോബറില്‍ ഹരജി വീണ്ടും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.

Read also : പിഴയടച്ചു എന്നാല്‍ കോടതി വിധി അംഗീകരിച്ചു എന്നല്ല; പ്രശാന്ത് ഭൂഷണ്‍

ഇന്ത്യയില്‍ സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന നിയമം ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. എന്നാല്‍ സ്വവര്‍ഗ വിവാഹം നിയപരമാക്കിയിട്ടില്ല. ഇന്ത്യയില്‍ ഐപിസി 370 ആം വകുപ്പ് പ്രകാരം സ്വവര്‍ഗ ലൈംഗികത കുറ്റകരമായിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഐപിസി 370 ആം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE