ചാമ്പ്യൻസ് ലീഗ്; മെസ്സി കളിക്കില്ല

By Trainee Reporter, Malabar News
Ajwa Travels

ബാഴ്‌സലോണ: ചാമ്പ്യൻസ്‌ ലീഗിൽ ബാഴ്‌സലോണയും ഡൈനാമോ കീവും തമ്മിൽ ചൊവ്വാഴ്‌ച നടക്കാനിരിക്കുന്ന മൽസരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി കളിക്കില്ല. മെസ്സിയും സഹതാരം ഡിജോങ് ഫ്രൻകിയും മൽസരത്തിന് ഇറങ്ങില്ലെന്ന് ബാഴ്‌സലോണ അധികൃതർ അറിയിച്ചു. ഇരുവർക്കും വിശ്രമം ആവശ്യമാണെന്നാണ് ബാഴ്‌സ കോച്ച് റൊണാൾഡ്‌ കോമാൻ പറയുന്നത്.

നിലവിൽ ചാമ്പ്യൻസ് ലീഗിലെ 3 മൽസരങ്ങളും ജയിച്ച് 9 പോയന്റുമായി ഒന്നാം സ്‌ഥാനത്തുള്ള ബാഴ്‌സ സമ്മർദ്ദങ്ങൾ ഇല്ലാതെയാണ് മൽസരത്തിനിറങ്ങുന്നത്.

ബാഴ്‌സയുടെ പ്രതിരോധ താരം ജെറാർഡ് പിക്വെയും കാൽമുട്ടിനേറ്റ പരിക്ക് കാരണം പുറത്താണ്. മെസ്സിയും പിക്വെയും കളിക്കില്ലാത്തതിനാൽ ക്ളമെന്റ് ലെങ്ലെറ്റായിരിക്കും ബാഴ്‌സ ടീമിനെ നയിക്കുക.

Read also: സായ് ഇല്ലാതെ ‘റൗഡി ബേബി 1 ബില്യൺ’ പോസ്‌റ്റർ; ആരാധകർ പ്രതിഷേധത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE