ചങ്ങരംകുളം കൊലപാതകം; രണ്ടുപേർ കൂടി പിടിയിൽ

By Syndicated , Malabar News
changaramkulam murder
Ajwa Travels

മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പ്രതികൾകൂടി അറസ്‌റ്റിലായി. ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരൻ ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21) എന്നിവരാണ് പിടിയിലായത്. ഹക്കീമിനെ പെരുമ്പിലാവിലെ ബന്ധു വീട്ടിൽ നിന്നും ഷെഫീക്കിനെ പാലക്കാട് ജോലി സ്‌ഥലത്തു നിന്നുമാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ 5 പേർ അറസ്‌റ്റിലായി. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.

ഫെബ്രുവരി 9നാണ് കോലിക്കര സ്വകാര്യ സ്‌കൂളിന് സമീപത്ത് വച്ച് പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കൽ മൊയ്‌തുണ്ണിയുടെ മകൻ മുനീബ് (25)ന് കുത്തേറ്റത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read also: വിശ്വാസ വൈകൃതങ്ങൾ മൂലമുള്ള ക്രൂരതകൾ ജാഗ്രത ആവശ്യപ്പെടുന്നു; അബ്‌ദുറഹ്‌മാൻ ദാരിമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE