വിശ്വാസ വൈകൃതങ്ങൾ മൂലമുള്ള ക്രൂരതകൾ ജാഗ്രത ആവശ്യപ്പെടുന്നു; അബ്‌ദുറഹ്‌മാൻ ദാരിമി

By Desk Reporter, Malabar News
Koottambara Abdurahman Darimi
കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി സർക്കിൾ കൗൺസിലുകളുടെ ജില്ലാതല ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: വിശ്വാസ വൈകല്യങ്ങളുടെ പേരിൽ നടക്കുന്ന ക്രൂരതകൾ തടയാൻ പ്രവർത്തകർ കൂടുതൽ കർമനിരതർ ആകണമെന്നും പ്രബോധന പ്രവർത്തനങ്ങളിൽ ജാഗ്രതയോട് കൂടിയ ഇടപെടൽ ആവശ്യമാണെന്നും കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി.

നൻമയുടെ പക്ഷത്ത് ചേർന്ന് നിൽക്കാമെന്ന ശീർഷകത്തിൽ നടക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ കൗൺസിലുകളുടെ ജില്ലാതല ഉൽഘാടനം കരുളായി എംഡിഐ കാമ്പസിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അബ്‌ദുറഹ്‌മാൻ ദാരിമി.

നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്‌ഥാനത്തിൽ, വ്യവസ്‌ഥാപിത രൂപത്തിൽ മാനവീകത ഉയർത്തിപ്പിടിച്ച് ജീവിത വഴിയിൽ മുന്നോട്ട് നീങ്ങണം. ഇന്നത്തെ സാഹചര്യത്തിൽ ഏറെ അനിവാര്യമായിട്ടുള്ള രീതിയിതാണ്. പണ്ഡിത സഭയായ സമസ്‌തയുടെ ആശയാദർശങ്ങൾ ബഹുജനങ്ങളിൽ രൂഢമൂലമാക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ കഠിനാധ്വാനം ചെയ്യണമെന്നും കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകരെ ഇദ്ദേഹം ഉണർത്തി.

ചടങ്ങിൽ സർക്കിൾ പ്രസിഡണ്ട് കെസി അബ്‌ദുള്ള സഖാഫി അധ്യക്ഷത വഹിച്ചു. ഇതാണെന്റ വഴി എന്ന പഠന ക്ളാസിന് സോൺ ജനറൽ സെക്രട്ടറി കെ ശൗക്കത്തലി സഖാഫി കരുളായി നേതൃത്വം നൽകി. സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരണം, സാമ്പത്തിക അവലോകനം എന്നിവയും നടന്നു.

സർക്കിൾ കമ്മിറ്റിയുടെ പുനഃസംഘടനാ പ്രവർത്തനങ്ങൾക്ക് സുലൈമാൻ ദാരിമി വല്ലപ്പുഴ നേതൃത്വം നൽകി. കെസി അബ്‌ദുള്ള സഖാഫിയെ പ്രസിഡണ്ടായും സികെ റശീദ് മുസ്‌ലിയാരെ ജനറൽ സെക്രട്ടറിയായും എം അബ്‌ദുൽകാദർ ഹാജിയെ ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

ഉസ്‌മാൻ മളാഹിരി, പി മുഹമ്മദ്‌ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും പിപി കുഞ്ഞാലൻകുട്ടി, ടി അബൂബക്കർ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഫൈസൽ അഹ്സനി, കെപി ജമാൽ കരുളായി, എം അബു മുസ്‌ലിയാർ, സികെ റശീദ് മുസ്‌ലിയാർ, അബ്‌ദുൽ അസീസ് മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു.

Most Read: ബാങ്കുകളുടെ സ്വകാര്യ വൽക്കരണം ഉടൻ; ആദ്യ ഘട്ടത്തിൽ നാല് ബാങ്കുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE