12 വയസിനു മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം; മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

By Staff Reporter, Malabar News
loka jalakam image_malabar news
Representational Image
Ajwa Travels

ജനീവ: ലോകത്താകെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ). 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലോകാരോഗ്യ സംഘടനയും യൂനീസെഫും സംയുക്തമായി വെബ്‌സൈറ്റിലൂടെയാണ് കുട്ടികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്

കൊറോണ പ്രതിരോധത്തില്‍ കുട്ടികളും ജാഗ്രത പാലിക്കണം. രോഗം പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാദ്ധ്യതയാണ് കുട്ടികളിലും ഉള്ളതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആറ് വയസിനും പതിനൊന്ന് വയസിനുമിടയില്‍ പ്രായമുള്ളവര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാസ്‌ക് ധരിച്ചാല്‍ മതിയെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കി.

രോഗവ്യാപനമുള്ള സ്ഥലങ്ങള്‍, മാസ്‌ക് ഉപയോഗിക്കാനുള്ള പരിചയം, മുതിര്‍ന്നവരുടെ മേല്‍നോട്ടം എന്നിവ പരിഗണിക്കണമെന്നും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. കുട്ടികളിലെ രോഗസാധ്യത കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടനയും യൂനീസെഫും വെബ്‌സൈറ്റിലൂടെ മാര്‍ഗനിര്‍ദേശവുമായി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE