ഒട്ടാവ: 12 വയസ് മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോടെക് വാക്‌സിൻ നൽകാൻ കാനഡയിൽ അനുമതി. ഈ പ്രായത്തിൽ ഉള്ളവർക്ക് വാക്‌സിൻ നൽകുന്ന ആദ്യത്തെ രാജ്യമാകും കാനഡ. ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് നടപടി. 16 വയസിന് മുകളിൽ ഉള്ളവർക്ക് വാക്‌സിൻ നൽകാൻ കാനഡ നേരത്തെ തീരുമാനിച്ചിരുന്നു. യുഎസിലും 12 വയസ് മുതൽ 15 വയസുവരെയുള്ളവരിൽ വാക്‌സിൻ ഉപയോഗിക്കാൻ ഫൈസർ അനുമതി തേടിയിട്ടുണ്ട്.
അതേസമയം, ഫൈസർ വാക്‌സിന്റെ ഇന്ത്യയിലെ ഉപയോഗത്തിനായി അടിയന്തിര അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Read also: ചാമ്പ്യൻസ് ലീഗ്; റയലിനെ മലർത്തിയടിച്ച് ചെൽസി ഫൈനലിൽ