അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായവര്‍ തിരികെ നാട്ടിലേക്ക്; യുവാക്കളെ ചൈന ഇന്ന് കൈമാറും

By News Desk, Malabar News
MalabarNews_arunachal china border
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ന് ഇന്ത്യക്ക് കൈമാറും. നിര്‍ദേശിക്കപ്പെട്ട സ്ഥലത്തുവെച്ച് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യുവാക്കളെ ഇന്ത്യക്ക് കൈമാറും. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വീറ്റില്‍ അറിയിച്ചു.

സെപ്റ്റംബര്‍ രണ്ടു മുതലാണ് ടാഗിന്‍ ഗോത്രത്തില്‍ പെട്ട അഞ്ച് യുവാക്കളെ അരുണാചലില്‍ നിന്ന് കാണാതായത്. വേട്ടക്കായി ഇറങ്ങിയ ഏഴംഗ സംഘത്തില്‍ നിന്ന് അഞ്ചുപേരേ കാണാതാവുക ആയിരുന്നു. കാണാതായവരെ ചൈനീസ് പട്ടാളം തട്ടികൊണ്ട് പോയതായി യുവാക്കളില്‍ ഒരാളുടെ സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടിരുന്നു. ഇതോടെ യുവാക്കളെ കാണാതായ വിവരം അറിയിച്ച് ഇന്ത്യ ചൈനീസ് സൈന്യത്തിന് സന്ദേശമയച്ചു.

പിന്നീട് ഇവരെ കണ്ടെത്തിയതായി ചൈന അറിയിക്കുകയായിരുന്നു. വേട്ടക്കിടയില്‍ യുവാക്കള്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE