കോവിഡ് പ്രതിരോധം; വിശ്വാസികൾക്കുള്ള സർക്കുലറുമായി ക്രൈസ്‌തവ സഭകൾ

By News Desk, Malabar News
Ajwa Travels

കൊച്ചി: പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വൈദീകർക്കും വിശ്വാസികൾക്കും ക്രൈസ്‌തവ സഭകളുടെ നിർദ്ദേശം. കെസിബിസിയും യാക്കോബായ സഭയും ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.

കോവിഡ് മാനദണ്ഡപ്രകാരം പള്ളികളിൽ ജനപങ്കാളിത്തം കുറക്കണമെന്ന് കെസിബിസി സർക്കുലറിൽ പറയുന്നു. വിശ്വാസികൾ ഓൺലൈനിലൂടെ കുർബാനയിൽ പങ്കെടുത്താൽ മതിയെന്ന് യാക്കോബായ സഭയും അറിയിച്ചു. പെരുന്നാളുകളിൽ ആഘോഷങ്ങൾ ഒഴിവാക്കാൻ സഭ നിർദ്ദേശം നൽകി.

കോവിഡ് തീവ്രത കുറയുന്നത് വരെ വിവാഹങ്ങൾ നീട്ടിവെക്കണമെന്നും യാക്കോബായ സഭ അറിയിച്ചു. ആരാധനാലയങ്ങളിൽ പ്രാർഥനയുടെ ദൈർഘ്യം കൂടരുതെന്നും സഭ നിർദേശിച്ചു. കഴിയുന്നത്രയും വിശ്വാസികൾ ഓൺലൈനിലൂടെ കുർബാനയിൽ പങ്കെടുത്താൽ മതി.

കോവിഡ് തീവ്രത കുറയുന്നത് വരെ വിവാഹം, മാമോദീസ ഉൾപ്പെടെയുള്ള കൂദാശകൾ നീട്ടിവെക്കണമെന്നും സഭ നിർദ്ദേശിച്ചു. ഒപ്പം അടുത്ത മാസം ഏഴാം തീയതി ക്രൈസ്‌തവ സഭകൾ പ്രാർഥന ദിനമായി ആചരിക്കും.

Also Read: കുവൈറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പൂര്‍ണ വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE