നിയന്ത്രണ രേഖയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

By News Desk, Malabar News
Terrorist Attack_Jammu Kashmir
Rep. Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഒരു ജൂനിയർ കമാൻഡന്റ് ഓഫിസറും നാല് ജവാൻമാരുമാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ വനമേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തടഞ്ഞതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ഗുരുതരമായി പരിക്കേറ്റ സൈനികരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്‌ഥ നിലനിൽക്കുകയാണ്. അഞ്ച് ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഈ വർഷം ആദ്യമായാണ് കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഇത്രയധികം സൈനികർ മരിക്കുന്നത്.

Also Read: കൽക്കരി ക്ഷാമം; കൂടുതൽ സംസ്‌ഥാനങ്ങൾ പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE