14 മുതൽ ഷാർജയിലെ സ്‌കൂളുകളിൽ ക്‌ളാസുകൾ പൂർണമായും ഓൺലൈനിൽ

By Staff Reporter, Malabar News
online-class
Ajwa Travels

ഷാർജ: ഫെബ്രുവരി 14 മുതൽ 28 വരെ ഷാർജയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളും 100 ശതമാനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറും. ഷാർജ വിദ്യാഭ്യാസ വകുപ്പാണ് തീരുമാനം അറിയിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പുതിയ നടപടി. തീരുമാനം നഴ്‌സറി സ്‌കൂളുകൾ അടക്കം എല്ലാ വിദ്യാഭ്യസ സ്‌ഥാപനങ്ങൾക്കും ബാധകമാണെന്ന് വിദ്യഭ്യാസ വകുപ്പ് അറിയിച്ചു.

നിലവിൽ എല്ലാ സ്‌കൂളുകളും ഇതിനായി സജ്ജീകരിച്ചതിനാൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നത് എളുപ്പമാവും. കോവിഡ് രോഗബാധ പടരാൻ തുടങ്ങിയതിന് ശേഷം കഴിഞ്ഞ വർഷം മുതൽ 90 ശതമാനം വിദ്യാർഥികളും ഓൺലൈൻ വഴിയാണ് പഠനം നടത്തുന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ തുറന്ന് പ്രവർത്തിച്ചിരുന്ന സ്‌കൂളുകളിൽ എത്തുന്നവർ രണ്ടാഴ്‌ച കൂടുമ്പോൾ കോവിഡ് പരിശോധന നടത്തിയതിന് ശേഷമേ പ്രവേശിപ്പിക്കുന്നുള്ളൂ.

Read Also: സമൂഹ മാദ്ധ്യങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ഹരജി; ട്വിറ്ററിനും കേന്ദ്രത്തിനും നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE