കുടിവെള്ള പരിശോധനക്ക് പ്രാദേശിക ലാബുകള്‍; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

By Staff Reporter, Malabar News
kerala image_malabar news
CM Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്ന ഹരിത കേരളം മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘടനം ചെയ്തത്. ശാസ്ത്രീയ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണമാക്കുന്നതിലൂടെ സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസവകുപ്പും ജലവിഭവ വകുപ്പും തദ്ദേശ ഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. ജലസംരക്ഷണ മേഖലയില്‍ ഹരിതകേരളം മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും തിരഞ്ഞെടുക്കപ്പെട്ട ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പരിശോധനാ ലാബ് സജ്ജമാക്കുന്നത്.

പുഴകളുടെയും തോടുകളുടെയും നീര്‍ച്ചാലുകളുടെയും പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനം ഏറെ ഫലം കണ്ടതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ പദ്ധതി വിപുലമാക്കുന്നതോടെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനും ശുദ്ധജലത്തിന്റെ ഒഴുക്ക് സുഗമമാക്കാനും കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ചാണ് ഉദ്ഘാടന പരിപാടി ഓണ്‍ലൈനായി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജലഗുണനിലവാര പരിശോധന സംബന്ധിച്ച് തയ്യാറാക്കിയ കൈപുസ്തകം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു.

എം.എല്‍.എ.മാരുടെ ആസ്തി വികസന നിധിയില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നുമാണ് ലാബ് സ്ഥാപിക്കുന്നതിനായി തുക കണ്ടെത്തിയത്. ഇതിനകം 59 എം.എല്‍.എ.മാര്‍ ആണ് 380 സ്‌കൂളുകളില്‍ ലാബ് ആരംഭിക്കാന്‍ തുക അനുവദിച്ചത്. ഇവ ഉള്‍പ്പടെ 480 സ്‌കൂളുകളില്‍ ആദ്യഘട്ടത്തില്‍ ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കും. കൂടാതെ ഈ വര്‍ഷം തന്നെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ലാബുകള്‍ സ്ഥാപിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ്ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു. മാത്രവുമല്ല പൊതുജനങ്ങള്‍ക്ക് കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ ലാബുകളില്‍ നേരിട്ടെത്തിച്ച് ഗുണനിലവാര പരിശോധന നടത്താനും കഴിയും. പ്രാദേശികമായി ലാബുകള്‍ സ്ഥാപിക്കുന്നതോടെ കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജലഗുണനിലവാരം ഉറപ്പാക്കാനും സാധിക്കും.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയപാലന്‍ മാസ്റ്റര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ കെ. ജീവന്‍ബാബു, കെ.ഐ.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ എന്‍. പ്രശാന്ത്, ജനപ്രതിനിധികള്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE