ഐഎംഎയുടെ പ്രസ്‌താവനക്ക് എതിരെ മുഖ്യമന്ത്രി

By Staff Reporter, Malabar News
malabarnews-Pinaray-Vijayan
Ajwa Travels

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച ഐഎംഎയുടെ പ്രസ്‌താവനക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്‌ധരെന്ന് സ്വയം കരുതുന്നവര്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പല വിദഗ്‌ധരുമായും സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വയം വിദഗ്‌ധരെന്ന് കരുതി ഇരിക്കുന്നവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. കോവിഡ് പ്രതിരോധത്തില്‍ ഏറെ മികവ് പുലര്‍ത്തിയ ആരോഗ്യവകുപ്പ് പുഴുവരിച്ചുവെന്ന് പറയുന്നവരുടെ മനസായിരിക്കും പുഴുവരിച്ചതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഐഎംഎ നേതൃത്വം ആരോഗ്യവകുപ്പിനെ പരസ്യമായി വിമര്‍ശിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും വീഴ്‌ച ഉണ്ടായെങ്കില്‍ അത് സര്‍ക്കാരിനെ നേരിട്ടറിയിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തെറ്റുകള്‍ പരിഹരിക്കാനും കുറവുകള്‍ നികത്താനും കൃത്യമായ നടപടി സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. മറ്റു ചില ഉദ്ദേശങ്ങള്‍ വെച്ചാണ് ഇത്തരം പ്രസ്‌താവനകള്‍ ചിലര്‍ ഇറക്കുന്നതെന്നും എന്നാല്‍ കേരളത്തില്‍ അത് വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സെക്രട്ടേറിയറ്റ് തീപിടുത്തം; ലഭിച്ച പരിശോധന ഫലങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE