നാളികേര സംഭരണം; കാര്യക്ഷമമായി നടപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ്

By Staff Reporter, Malabar News
P-Prasad
കൃഷിമന്ത്രി പി പ്രസാദ്
Ajwa Travels

തിരുവനന്തപുരം: നാളികേര സംഭരണം കാര്യക്ഷമമായി നടപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ്. പച്ചത്തേങ്ങ വില 32 രൂപയില്‍ കുറവാണെങ്കിൽ സര്‍ക്കാര്‍ കാഴ്‌ചക്കാരാകില്ലെന്നും കൃഷിമന്ത്രി പറഞ്ഞു. നാളികേര വികസന കോര്‍പറേഷന്റെയും, കേരഫെഡിന്റെയും പ്രവര്‍ത്തനങ്ങള്‍ കേര കര്‍ഷകരെ സഹായിക്കുന്ന തരത്തില്‍ ക്രമീകരിക്കും. ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കൃഷിമന്ത്രി കോഴിക്കോട് വെച്ച് പറഞ്ഞു.

പച്ചത്തേങ്ങ വില 32 രൂപയില്‍ താഴുന്ന സമയത്ത് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നാളികേരം സംഭരിക്കും. കൃഷിഭവനുകളെ കൂടി ബന്ധപ്പെടുത്തി ശക്‌തമായ ഇടപെടല്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളിലൂടെ കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ഈ വര്‍ഷം നൂറിടത്തു കൂടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Read Also: തെക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത

COMMENTS

  1. നാളികേര സംഭരണത്തിൽ 1 ഏക്കർ സ്ഥലത്ത് നിന്ന് 233 Kg എന്ന പരിധി ഉയർത്താതെ കർഷകനു് ഗുണമില്ല .കുറച്ച് കൂടി പരിധി ഉയരത്തി 400 kg വരെ എത്തണം .കർഷകർക്ക് പലവിധ കൂലി ചെലവുകൾക്ക് പുറമെ നാളികേരം കൊണ്ടുവരാനുള്ള വാഹന ചെലവുകൂടി കുറക്കാൻ പരിധി ഉയർത്താതെ ഒരു ഗുണവുമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE