മാനന്തവാടി: പ്രതിഷേധങ്ങൾക്ക് വിരാമമിട്ട് മാനന്തവാടിയിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും കമ്യൂണിറ്റി കിച്ചൺ ആരംഭിക്കാൻ നഗരസഭ മന്ദത കാണിച്ചിരുന്നു. തുടർന്ന് ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് വ്യാഴാഴ്ച മുതൽ കിച്ചൺ പ്രവർത്തനം ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ കമ്യൂണിറ്റി കിച്ചൻ ആരംഭിക്കാനോ, മറ്റ് ആവശ്യമായ സംവിധാനങ്ങളൊരുക്കാനോ മാനന്തവാടി നഗരസഭ തയ്യാറായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാർ ഒരുമാസംമുമ്പ് ചെയർപേഴ്സണ് കത്ത് നൽകിയിരുന്നു. സിപിഐ എം മാനന്തവാടി ലോക്കൽ കമ്മിറ്റിയും വിവിധ സന്നദ്ധ സംഘടനകളും മാനന്തവാടി നഗരത്തിൽ ആവശ്യക്കാർക്ക് ഭക്ഷണ വിതരണവും ആരംഭിച്ചു. പ്രതിഷേധം കനത്തതോടെയാണ് നഗരസഭ കമ്യൂണിറ്റി കിച്ചൻ ആരംഭിക്കാൻ തയ്യാറായത്.
Also Read: മുഖ്യമന്ത്രിക്ക് 20ഓളം വകുപ്പുകൾ; വിജ്ഞാപനം പുറത്തിറങ്ങി