മുഖ്യമന്ത്രിക്ക് 20ഓളം വകുപ്പുകൾ; വിജ്‌ഞാപനം പുറത്തിറങ്ങി

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ നിശ്‌ചയിച്ച് ഗസറ്റ് വിജ്‌ഞാപനം പുറത്തിറങ്ങി. ഇന്നലെ രാത്രി വൈകിയാണ് പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച വിജ്‌ഞാപനം പുറത്തിറക്കിയത്.

പൊതുഭരണം കൂടാതെ ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, പരിസ്‌ഥിതി സംരക്ഷണം തുടങ്ങി ഇരുപതോളം വകുപ്പുകളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ കൈകാര്യം ചെയ്യുക. വീണ ജോർജിന് ആരോഗ്യം കൂടാതെ കുടുംബ ക്ഷേമം, വനിതാ ശിശുക്ഷേമം എന്നീ വകുപ്പുകളും നൽകിയിട്ടുണ്ട്.

മന്ത്രിമാരും വകുപ്പുകളും

  • മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുഭരണം, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, ശാസ്‌ത്ര-സാങ്കേതിക-പരിസ്‌ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്‌ത്ര സ്‌ഥാപനങ്ങൾ, ഐടി, മെട്രോ റെയിൽ, വിമാനത്താവളങ്ങൾ, വിജിലൻസ്, ഫയർ ഫോഴ്‌സ്, ജയിൽ, സൈനിക ക്ഷേമം, അന്തർ നദീജല, ഇൻലന്റ് നാവിഗേഷൻ, നോർക്ക, ഇലക്ഷൻ, മറ്റു മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും

  • കെ രാജൻ

റവന്യൂ, ലാന്റ് റെക്കോർഡ്‌സ്‌, സർവേ, ഭൂപരിഷ്‌കരണം, ഭവന നിർമാണം

  • റോഷി അഗസ്‌റ്റിൻ

ജലവിതരണം, ജലസേചനം, ഭൂഗർഭ ജലവകുപ്പ്, കമാൻഡ് ഏരിയ ഡെവലപ്മെന്റ്

  • കെ കൃഷ്‌ണൻകുട്ടി

വൈദ്യുതി, അനർട്ട്

  • എകെ ശശീന്ദ്രൻ

വനം, വന്യജീവി സംരക്ഷണം

  • അഹമ്മദ് ദേവർകോവിൽ

തുറമുഖം, മ്യൂസിയം, പുരാവസ്‌തു വകുപ്പുകൾ

  • ആന്റണി രാജു

റോഡ് ഗതാഗതം, ജലഗതാഗതം, മോട്ടോർ വെഹിക്കിൾ

  • വി അബ്‌ദുറഹ്‌മാൻ

കായികം, റെയിൽവേ, പോസ്‌റ്റ് ആൻഡ് ടെലിഗ്രാഫ്, വഖഫ്, ഹജ്‌ജ് തീർഥാടനം

  • ജിആർ അനിൽ

ഭക്ഷ്യ-സിവിൽ സപ്ളൈസ്, ലീഗൽ മെട്രോളജി, ഉപഭോക്‌തൃകാര്യം

  • കെഎൻ ബാലഗോപാൽ

ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്‌സി, ദേശീയ സമ്പാദ്യം, വാണിജ്യ നികുതി, കാർഷികാദായ നികുതി, ലോട്ടറി, സംസ്‌ഥാന ഓഡിറ്റ്, സംസ്‌ഥാന ഇൻഷുറൻസ്, സ്‌റ്റാംപ്, സ്‌റ്റാംപ് ഡ്യൂട്ടി

  • പ്രഫ. ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), പ്രവേശന പരീക്ഷ, എൻസിസി, എഎസ്എപി, സാമൂഹ്യനീതി

  • ജെ ചിഞ്ചുറാണി

ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങൾ, മൃഗശാല, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല

  • എംവി ഗോവിന്ദൻ

എക്‌സൈസ്‌, തദ്ദേശ സ്വയംഭരണം (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ) ഗ്രാമ വികസനം, നഗരാസൂത്രണം, ഗ്രാമീണ വികസനം, കില

  • പിഎ മുഹമ്മദ് റിയാസ്

പൊതുമരാമത്ത്, ടൂറിസം

  • പി പ്രസാദ്

കൃഷി, കാർഷിക സർവകലാശാല, മണ്ണ് സംരക്ഷണം, വെയർ ഹൗസിങ് കോർപറേഷൻ

  • കെ രാധാകൃഷ്‌ണൻ

പിന്നോക്കക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം

  • പി രാജീവ്

നിയമം, വ്യവസായം, വാണിജ്യം, മൈനിങ് ആൻഡ് ജിയോളജി, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്‌ട്രീസ്‌, ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്‌റ്റൈൽസ്, കയർ, പ്ളാന്റേഷൻ ഡയറക്‌ടറേറ്റ്, കശുവണ്ടി

  • സജി ചെറിയാൻ

ഫിഷറീസ്, തുറമുഖ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല, സാംസ്‌കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം

  • വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്‌ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ്‌, ഇൻഡസ്‌ട്രിയൽ ട്രൈബ്യൂണൽ, സാക്ഷരത, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, ലേബർ കോടതികൾ

  • വിഎൻ വാസവൻ

സഹകരണം, രജിസ്ട്രേഷൻ

  • വീണ ജോർജ്

ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്‌സ്‌ കൺട്രോൾ, വനിതാ ശിശുക്ഷേമം, കുടുംബക്ഷേമം

Read also: സത്യപ്രതിജ്‌ഞ നടന്ന പന്തൽ ഇനി കോവിഡ് വാക്‌സിനേഷൻ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE