അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചെന്ന പരാതി; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ്

By Desk Reporter, Malabar News
Complaint of distribution of pornographic video; Case against Youth Congress leaders
Ajwa Travels

തൃശൂർ: വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്‌ത അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ കേസ്. മതിലകം പോലീസ് ആണ് ഇവർക്കെതിരെ കേസെടുത്തത്.

യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍, നാട്ടിക നിയോജകമണ്ഡലം പ്രസിഡണ്ട് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവർക്ക് എതിരെയാണ് കേസ്. ശോഭ സുബിന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കയ്‌പമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്നു.

കയ്‌പമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് പരാതി നല്‍കിയത്. തന്റെ പേരും പദവിയും സഹിതം മോര്‍ഫ് ചെയ്‌ത അശ്‌ളീല വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. ഐടി നിയമപ്രകാരമാണ് എഫ്ഐആര്‍ രജിസ്‌റ്റർ ചെയ്‌തത്‌.

Most Read:  ഗവർണർമാരുടെ അധികാര ദുർവിനിയോഗം; ചർച്ചക്കൊരുങ്ങി പ്രതിപക്ഷ മുഖ്യമന്ത്രിമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE