യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകിയ വനിതാ നേതാവ് ആത്‍മഹത്യക്ക് ശ്രമിച്ചു

By Desk Reporter, Malabar News
A woman leader who had lodged a complaint against a Youth Congress leader has attempted suicide
ശോഭ സുബിൻ
Ajwa Travels

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് തന്റെ മോര്‍ഫ് ചെയ്‌ത അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചെന്ന് പരാതി നൽകിയ വനിതാ നേതാവ് ആത്‍മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കയ്‌പമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭ സുബിൻ തന്റെ മോര്‍ഫ് ചെയ്‌ത അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ശോഭ സുബിനെ കൂടാതെ നാട്ടിക നിയോജകമണ്ഡലം പ്രസിഡണ്ട് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവർക്ക് എതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്.

പരാതിയുടെ അടിസ്‌ഥാനത്തിൽ മൂവർക്കും എതിരെ മതിലകം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് യുവതി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ടുകൊണ്ടിരുന്നത്.

യുവതിയെ മോശക്കാരിയാക്കി ചിത്രീകരിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് പ്രവർത്തകർ സൈബർ ആക്രമണം നടത്തിയത്. യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തിയിരുന്നു. ഇതിനു വേണ്ടി സൃഷ്‌ടിച്ച ടെലിഗ്രാം ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Most Read:  എൽഐസിയിൽ അവകാശികളെ കാത്ത് കിടക്കുന്നത് 21,539 കോടി രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE