ജില്ലയിൽ ‘സമ്പൂർണ ഹോം ലാബ്’ പ്രഖ്യാപനം ഇന്ന്

By Staff Reporter, Malabar News
Prof. C Raveendranath
C Raveendranath
Ajwa Travels

കോഴിക്കോട്: വീട്ടിൽ പരീക്ഷണ സൗകര്യത്തിനുള്ള ഇടമുണ്ടാക്കി പഠനം എളുപ്പമാക്കാനുള്ള ‘സമ്പൂർണ ഹോം ലാബ്’ പദ്ധതി പ്രഖ്യാപനം ഞായറാഴ്‌ച നടക്കും. വൈകീട്ട്‌ നാലിന്‌ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെയാണ്‌ പ്രഖ്യാപനം നടത്തുക.

വീടുകളിൽ ലഭ്യമായ വസ്‌തുക്കൾ കൊണ്ട് ശാസ്‌ത്രപഠനം നടത്തുന്ന ഈ പദ്ധതി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമാണ്‌ നടപ്പാക്കുന്നത്‌. പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ പത്ത് വരെ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കുമായി പരീക്ഷണക്കുറിപ്പടി കൈമാറി.

കുന്നുമ്മൽ ഉപജില്ലയിലെ വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിൽ കഴിഞ്ഞ നവംബറിലാണ്‌ പദ്ധതിക്ക് തുടക്കമായത്. വിദ്യാഭ്യാസ ഓഫീസർമാർ, ശാസ്‌ത്ര ക്‌ളബ് കൺവീനർമാർ, പ്രധാനാധ്യാപകർ, അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹായവും പദ്ധതിക്ക് ലഭിച്ചു. ശാസ്‌ത്രജ്‌ഞർ, വിദ്യാഭ്യാസ വിദഗ്‌ധർ, ജനപ്രതിനിധികൾ, മന്ത്രിമാർ തുടങ്ങിയവരും പ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്.

ഹോംലാബ് തുടർപ്രവർത്തന സഹായ സാമഗ്രി വിദ്യാഭ്യാസ ഉപഡയറക്‌ടർ വിപി മിനി പ്രകാശനം ചെയ്യും. അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ക്ളൈവ് തോംസൺ (റോട്ടർഡാം യൂണിവേഴ്‌സിറ്റി), ഡോ. അജിപീറ്റർ (സീനിയർ കൺസൾട്ടന്റ് സയിന്റിസ്‌റ്റ് ബ്രൂണൽ യൂണിവേഴ്‌സിറ്റി, ലണ്ടൻ) എന്നിവർ മുഖ്യാതിഥികളാവും.

Read Also: സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ എംപിമാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE