പാലക്കാട്: ജലാശയത്തിൽ വിഗ്രഹങ്ങൾ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ പേരൂർ പെരിയകുളത്തിൽ നിന്ന് ഏഴു വിഗ്രഹങ്ങൾ കണ്ടെടുത്തു. ആറ് വെങ്കല വിഗ്രഹങ്ങളും കല്ലിൽ കൊത്തിയെടുത്ത ഒരു വിഗ്രഹവുമാണ് കണ്ടെടുത്തത്.
വിഷ്ണു ദുർഗ, മഹാലക്ഷ്മി, കരുമാരിയമ്മൻ എന്നിവരുടെ വലിയ വിഗ്രഹങ്ങളും കൃഷ്ണൻ, വിനായകൻ, സരസ്വതി എന്നിവരുടെ ചെറിയ വിഗ്രഹങ്ങളും കരുമാരിയമ്മന്റെ കല്ലിൽ കൊത്തിയെടുത്ത വിഗ്രഹവുമാണ് കണ്ടെടുത്തത്.
പോലീസും റവന്യു ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. വിഗ്രഹ മോഷ്ടാക്കൾ വെള്ളത്തിൽ ഒളിപ്പിച്ചതോ ഉപേക്ഷിച്ചതോ ആയിരിക്കാം വിഗ്രഹങ്ങളെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Malabar News: മലപ്പുറത്ത് പതിനാലുകാരിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ചു; രണ്ട് പേര് അറസ്റ്റിൽ