സംസ്‌ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാൻ കോൺഗ്രസും, വർഗീയ ശക്‌തികളും ശ്രമിക്കുന്നു; മുഖ്യമന്ത്രി

By Staff Reporter, Malabar News
pinarayi-viajayn-about-wakf

തിരുവനന്തപുരം: സംസ്‌ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാൻ കോൺഗ്രസും വർഗീയ ശക്‌തികളും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരു വികസനവും നടക്കരുതെന്നാണ് ഇവരുടെ ആഗ്രഹം. രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ വികസനത്തെ എതിർക്കുന്നത് എന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു.

ബിജെപി രാജ്യത്ത് വിനാശമാണ് ഉണ്ടാക്കുന്നത്. രാജ്യത്ത് കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയാത്ത അവസ്‌ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്ത് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്.

ബിജെപിക്കൊപ്പം പല തരം മുഖം മൂടി അണിഞ്ഞ് ജമാഅത്തെ ഇസ്‌ലാമി എന്ന തീവ്രവാദ സംഘടനയും രംഗത്തുണ്ട്. ക്രമസമാധാനം ഇല്ലാതാക്കാൻ കോൺഗ്രസും വർഗീയ ശക്‌തികളും ചേർന്ന് ശ്രമിക്കുന്നുണ്ട്. അതിനുദാഹരണമാണ് ധീരജിന്റെ കൊലപാതകമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സ്വയം വർഗീയ അജൻഡകൾ ഏറ്റെടുക്കുകയാണ്.

ജനങ്ങളെ വ്യത്യസ്‌ത അറകളിലാക്കി വലതുപക്ഷ രാഷ്‌ട്രീയം, വികസനത്തെ എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി. ഓരോ സംസ്‌ഥാനത്തും ബിജെപിക്ക് എതിരെയുള്ള സാഹചര്യം പരമാവധി ഉപയോഗിക്കണം. ബിജെപിക്കെതിരെ വലിയൊരു ഐക്യനിര ഉണ്ടാവണം. ദേശീയ തലത്തിൽ ബദൽ പ്രയോഗികമല്ല. സംസ്‌ഥാന തലത്തിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: പാർലമെന്റ് ബജറ്റ് സമ്മേളനം 31ന് തുടങ്ങും; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE