കോൺഗ്രസ് ഇതുവരെ പാഠം പഠിച്ചില്ല, പാർടിയിൽ തമ്മിലടി; ഷിബു ബേബി ജോൺ

By Desk Reporter, Malabar News
Shibu-Baby-John against Congress
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസിന്റെ വിഴുപ്പലക്കലിന് എതിരെ രൂക്ഷ പ്രതികരണവുമായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. പരസ്യ വിഴുപ്പലക്കൽ കോൺഗ്രസിൽ തുടരുകയാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഇത് പരിഹരിക്കാൻ ഒരു നടപടിയും കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നില്ല. യുഡിഎഫിന്റെ അച്ചടക്കരാഹിത്യമാണ് നിയമസഭാ തിരഞ്ഞെടുപ്പ് പരാജയ കാരണമെന്ന് തിരിച്ചറിഞ്ഞിട്ടും നടപടിയില്ലെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.

പാർടിക്കുള്ളിലെ തമ്മിലടിയെ ഇന്നത്തെ തലമുറ ഏറ്റവും അവജ്‌ഞയോടെയാണ് കാണുന്നത്. പുതിയ തലമുറക്ക് തമ്മില്‍തല്ലുന്നവരെ ഇഷ്‌ടമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണം. തമ്മില്‍ തല്ലുന്നവരെ വീണ്ടും പൊക്കിക്കൊണ്ടുവരിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ആ തമ്മില്‍ തല്ലുന്നവരെ തന്നെ വീണ്ടും കാണുന്നത് ജനവിധി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നുള്ള ഓര്‍മപ്പെടുത്തലാണ് എന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.

എഴുപത്തഞ്ചും എണ്‍പതും വയസുള്ളവരെയാണ് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ റിസര്‍ച്ച് നടത്തി പാർടിയെ നയിക്കാന്‍ കൊണ്ടുവരുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇതല്ല. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസിനെ ഓര്‍മിപ്പിക്കാന്‍ തന്നെപ്പോലുള്ളവര്‍ നിര്‍ബന്ധിതരാകുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ സിപിഎമ്മിനെ പുകഴ്‌ത്താനും ഷിബു ബേബിജോണ്‍ തയ്യാറായി. പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് പറയുമ്പോഴും 21 വയസായ ഒരാളെ മേയറാക്കിയ പാർടിയാണ് സിപിഎം എന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേർത്തു.

Most Read:  ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഒ രാജഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE