‘സിപിഎം കുതന്ത്രങ്ങളിൽ കോൺഗ്രസ് തകരില്ല’; ചെന്നിത്തല

By News Desk, Malabar News
Ajwa Travels

കണ്ണൂർ: നേതാക്കളെ കാലുമാറ്റി കോൺഗ്രസിനെ ദുർബലമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ സിപിഎം പരിപാടിയിൽ പങ്കെടുക്കാൻ കാരണം മുഖ്യമന്ത്രിയാണെന്ന് കെവി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി നേതാക്കളെ കാലുമാറ്റാൻ ശ്രമിക്കുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്‌തമാകുന്നത്. ഇത് മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേർന്നതാണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെയെന്നും ചെന്നിത്തല വിമർശിച്ചു.

നിലപാടുകൾക്ക് വിരുദ്ധമായി കെവി തോമസ് പ്രവർത്തിക്കുന്നത് എല്ലാവരെയും അൽഭുതപ്പെടുത്തുന്നു. കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയായ പിണറായി വിജയനെ ഏറ്റവും വലിയവനായാണ് കെവി തോമസ് വിശേഷിപ്പിച്ചത്. അദ്ദേഹം പരിപാടിക്ക് പോയതിൽ ഞങ്ങൾക്ക് വിഷമമുണ്ട്. എന്നാൽ, അതുകൊണ്ടൊന്നും കോൺഗ്രസിനെ ദുർബലമാക്കാമെന്നും പ്രവർത്തകരുടെ ആത്‌മവിശ്വാസത്തെ തകർക്കാമെന്നും സിപിഎം കരുതുന്നുണ്ടെങ്കിൽ അത് നടക്കാൻ പോകുന്നില്ല’; ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രസ്‌ഥാനമാണ് കോൺഗ്രസ്. ഇത്തരത്തിലുള്ള സിപിഎം കുതന്ത്രങ്ങളിൽ ഈ പാർട്ടി തകരില്ല. കോൺഗ്രസിനെ ഇല്ലായ്‌മ ചെയ്യാൻ പിണറായിയും സിപിഎമ്മും എത്ര ശ്രമിച്ചാലും നടക്കാൻ പോകുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Most Read: സംസ്‌ഥാനത്ത് രാത്രികാല വാഹന പരിശോധന പുനഃരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE