കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ബസുകളുമായി കൂട്ടിയിടിച്ചു

By Trainee Reporter, Malabar News
Ajwa Travels

പാലക്കാട്: കഞ്ചിക്കോട് ദേശീയ പാതയിൽ കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു. കോയമ്പത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് എതിർവശത്തേക്ക് മറിഞ്ഞത്. എന്നാൽ ലോറി മറയുന്നത് കണ്ട് ബസുകൾ നിർത്തിയതിനാൽ വൻദുരന്തം ഒഴിവാക്കാനായി. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 5.30ഓടെയാണ് അപകടം നടന്നത്.

കോയമ്പത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ലോറി എതിർവശത്തേക്ക് മറിയുകയിരുന്നു. ഇതേസമയം എതിർവശത്തെ ട്രാക്കിൽ വാളയാറിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ടൂറിസ്‌റ്റ് ബസുമാണ് ഉണ്ടായിരുന്നത്. ലോറി നിയന്ത്രണം വിട്ട് മറിയുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർമാർ ഉടൻ തന്നെ വേഗത കുറച്ച് ബസുകൾ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

കെഎസ്ആർടിസി ബസിന്റെ മുൻവശം കണ്ടെയ്‌നർ ലോറിയിൽ ഇടിച്ച് കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ലോറി ഡ്രൈവർ കോട്ടയം സ്വദേശി മനു തോമസിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read also: കാലടി സർവകലാശാല സംസ്‌കൃത വിഭാഗം മേധാവിക്ക് എതിരെ അച്ചടക്ക നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE