മാഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിൻമാറാത്ത ക്ളബുകൾക്കെതിരെ നടപടിക്കൊരുങ്ങി യുവേഫ. നാല് ക്ളബുകളാണ് ഇപ്പോഴും സൂപ്പർ ലീഗിൽ തുടരുന്നത്. യൂറോപ്യൻ സൂപ്പർ ലീഗ് രൂപീകരിക്കാൻ ശ്രമിച്ച ക്ളബുകൾക്കെതിരെ നടപടി വേണ്ടെന്ന് ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ പറഞ്ഞിരുന്നെങ്കിലും യുവേഫ നിലപാട് ശക്‌തമാക്കുകയാണ്. സൂപ്പർ ലീഗിൽ നിന്ന് പിൻമാറാത്ത ടീമുകൾക്ക് ചാമ്പ്യൻസ് ലീഗിൽ രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്താനാണ് നീക്കം.
മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെയും റയൽ മാഡ്രിഡിന്റെയും യുവന്റസിന്റെയും നേതൃത്വത്തിൽ പന്ത്രണ്ട് ക്ളബുകളാണ് സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. യുവേഫയുടെയും ആരാധകരുടേയും മുൻതാരങ്ങളുടേയും ശക്‌തമായ എതിർപ്പ് വന്നതോടെ ആഴ്‌സണൽ, ചെൽസി, മാഞ്ചസ്‌റ്റർ സിറ്റി, മാഞ്ചസ്‌റ്റർ യുണൈറ്റഡ്, ലിവർപൂൾ, ടോട്ടനം, അത്‍ലറ്റിക്കോ മാഡ്രിഡ് ടീമുകൾ പിൻമാറി.
റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ്, എ സി മിലാൻ ടീമുകളാണ് ഇപ്പോഴും സൂപ്പർ ലീഗിൽ തുടരുന്നത്. ഈ വിഷയം ചർച്ചയിലൂടെ പരിഹകരിക്കണമെന്നാണ് ഫിഫ പ്രസിഡണ്ട് ഇന്ഫന്റിനോ അഭിപ്രായപ്പെട്ടത്.
എന്നാൽ യുവേഫ ശക്‌തമായ നിലപാടാണ് ലീഗിനെതിരെ എടുത്തിരിക്കുന്നത്. അതേസമയം, കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറാൻ സൂപ്പർ ലീഗ് അല്ലാതെ മറ്റ് വഴികൾ ഇല്ലെന്നാണ് ലീഗിൽ തുടരുന്ന ക്ളബുകളുടെ നിലപാട്.
Read Also: സൂര്യ നിർമിക്കുന്ന ചിത്രത്തിൽ നായികയായി രജിഷ വിജയൻ എത്തുന്നു