കള്ളനോട്ട് വേട്ട; പിടിയിലായ ആറംഗ സംഘത്തിന് സംസ്‌ഥാനന്തര ബന്ധമെന്ന് സൂചന

By News Desk, Malabar News
Representational Image

നെടുങ്കണ്ടം: കമ്പംമെട്ടിൽ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു. കോയമ്പത്തൂരും കമ്പവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിടിയിലായ 6 പ്രതികളെയും കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികൾ കമ്പംമെട്ട് പോലീസ് ആരംഭിച്ചിട്ടുണ്ട്.

കള്ളനോട്ട് വിതരണം ചെയ്യാനെത്തിയ സംഘത്തിന് സംസ്‌ഥാനന്തര ബന്ധമുണ്ടെന്നും സംശയമുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് സംഘം കള്ളനോട്ട് വിതരണം ചെയ്‌തിരിക്കുന്നത്‌. ഇത് കേന്ദ്രീകരിച്ച് ജില്ലാ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

ഞായറാഴ്‌ച രാവിലെയാണ് കമ്പംമെട്ട് ചെക്ക് പോസ്‌റ്റിൽ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി എത്തിയ ആറംഗ സംഘത്തെ പോലീസ് പിടികൂടിയത്. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 100 രൂപ നോട്ടിന്റെ 30 കെട്ടുകൾ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.

ജില്ലാ പോലീസിന്റെ നർക്കോട്ടിക് സ്‌ക്വാഡും കമ്പംമെട്ട് പോലീസും ചേർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് അന്തർ സംസ്‌ഥാന കള്ളനോട്ട് വിതരണ സംഘം കുടുങ്ങിയത്.

Also Read: കാർഷിക നിയമങ്ങൾക്ക് എതിരെ നിയമം പാസാക്കാൻ ബംഗാളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE