നഷ്‌ടപ്പെട്ടത് മാതൃകാ വ്യക്‌തിത്വത്തെയെന്ന് മുഖ്യമന്ത്രി; കാർത്യായനി അമ്മക്ക് വിട

40,000 പേരെഴുതിയ അക്ഷരലക്ഷം പരീക്ഷയിൽ 98 ശതമാനം മാർക്ക് വാങ്ങിയാണ് കാർത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. 96ആം വയസിലായിരുന്നു ഈ അമ്മ ഒന്നാം റാങ്ക് നേടിയത്.

By Trainee Reporter, Malabar News
Karthyayani-Amma-passed-away
കാർത്യായനി അമ്മ
Ajwa Travels

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനി അമ്മ അന്തരിച്ചു. 101 വയസായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ കാർത്യായനിയമ്മ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവും കൂടിയായിരുന്നു. 40,000 പേരെഴുതിയ അക്ഷരലക്ഷം പരീക്ഷയിൽ 98 ശതമാനം മാർക്ക് വാങ്ങിയാണ് കാർത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. 96ആം വയസിലായിരുന്നു ഈ അമ്മ ഒന്നാം റാങ്ക് നേടിയത്.

ഇതോടെ, വാർത്തകളിലെന്ന പോലെ കേരളീയരുടെ മനസിലും ഈ അമ്മ ഇടംപിടിച്ചിരുന്നു. സംസ്‌ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കാർത്യായനി അമ്മയെ സർക്കാർ ആദരിച്ചിരുന്നു. 2018ൽ നാരീശക്‌തി പുരസ്‌കാരവും നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീട്ടിലെത്തി കൂടിക്കാഴ്‌ച നടത്തിയതും വലിയ വാർത്തയായിരുന്നു.

ഏഴാം ക്ളാസ് തുല്യതാ പരീക്ഷക്ക് തയാറെടുക്കവേ പക്ഷാഘാതം വന്നു കിടപ്പിലായിരുന്നു കാർത്യായനി അമ്മ. കഴിഞ്ഞ റിപ്പബ്ളിക് ദിന പരേഡിൽ നാരീശക്‌തി പുരസ്‌കാര ജേതാവായ കാർത്യായനി അമ്മയുടെ ഫ്‌ളോട്ടും ഉൾപ്പെടുത്തിയിരുന്നു. മക്കൾ അനുവദിച്ചാൽ തുടർന്ന് പഠിക്കണമെന്ന് കാർത്യായനി അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ആഗ്രഹം നിറവേറ്റും മുൻപേ കാർത്യായനി അമ്മ ലോകത്തെ വിട്ടുപോയി.

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനി അമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96ആം വയസിൽ പങ്കെടുത്താണ് കാർത്യായനിയമ്മ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത്. നാലാംതരം തുല്യതാ ക്‌ളാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്‌തി പുരസ്‌കാരം കാർത്യായനി അമ്മക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്താം ക്‌ളാസും ജയിച്ചു തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനി അമ്മ പറഞ്ഞിരുന്നത്. ആത്‌മവിശ്വാസവും നിശ്‌ചയദാർഢ്യവും ആ വാക്കുകളിൽ ഉണ്ടായിരുന്നു. നാരീശക്‌തി പുരസ്‌കാരം വാങ്ങിയ ശേഷവും നേരിട്ട് കാണാൻ വന്നിരുന്നു. കുട്ടിക്കാലം മുതൽ അദ്ധ്വാനിച്ചു കുടുംബം പോറ്റേണ്ടി വന്നതിനാൽ ഇത്രയും കാലമായിട്ടും പഠനത്തിന്റെ വഴിയിൽ വരാൻ പറ്റാതിരുന്ന അവർ, ഒരവസരം കിട്ടിയപ്പോൾ പ്രായം നോക്കാതെ, അതിന് സന്നദ്ധയായത് നൂറുകണക്കിന് സ്‌ത്രീകൾക്കാണ്‌ പ്രചോദനമായത്. കേരളത്തിന്റെ അഭിമാനമാണ് കാർത്യായനി അമ്മ. ഒരു മാതൃകാ വ്യക്‌തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്‌ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Most Read| 23,000 വർഷം പഴക്കംചെന്ന മനുഷ്യ കാൽപ്പാടുകൾ; ഞെട്ടലോടെ ശാസ്‌ത്രലോകം! 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE