കോവിഡ് – 19 : നീലേശ്വരത്ത് വീണ്ടും സമ്പർക്കവ്യാപനം

By Desk Reporter, Malabar News
COVID-19-Malabar-News
Representational Image
Ajwa Travels

നീലേശ്വരം: നീലേശ്വരത്ത് വീണ്ടും സമ്പർക്കവ്യാപനമെന്ന് റിപ്പോർട്ട്. നഗരസഭയിൽ നേരത്തെ നടന്ന ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലം വന്നപ്പോൾ ഇന്നലെ എട്ടു പേർക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു.

പള്ളിക്കര കറുത്ത ഗേറ്റിലെ ക്വാർട്ടേഴ്സിലും സമീപത്തുമാണ് സമ്പർക്ക വ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ദിവസങ്ങൾക്കു മുൻപ് ഒരേ കുടുംബത്തിലെ 6 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ക്വാർട്ടേഴ്സിൽ താമസിക്കുന്ന 34 വയസ്സുകാരി, ഇവരുടെ 10 വയസ്സുള്ള മകൾ, 18 വയസ്സുള്ള പെൺകുട്ടി, 27, 52, 54 വയസ്സുള്ള സ്ത്രീകൾ, ചുമട്ടു തൊഴിലാളിയുമായി സമ്പർക്കത്തിൽ വന്ന വട്ടപ്പൊയിലിലെ 36കാരൻ എന്നിവർക്കാണ് കോവിഡ് – 19 സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ ചേടിറോഡ് സ്വദേശിയുടെ പരിശോധനാഫലവും പോസിറ്റീവ് ആണ്.

കാസർകോട് പോലീസ് ആസ്ഥാനത്തു നടന്ന ആന്റിബോഡി ടെസ്റ്റിൽ പോസിറ്റീവ് ആയ നീലേശ്വരം സിഐയും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 54 പേർ ഇന്നലെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്കു വിധേയരായി.

അതേസമയം 6 ജീവനക്കാർക്കും ചിലരുടെ വീട്ടുകാർക്കും കോവിഡ് ബാധയുണ്ടായതിനെ തുടർന്ന് അടച്ചിട്ടിരുന്ന നീലേശ്വരം എൻ.കെ.ബി.എം ആശുപത്രി ഇന്നലെ തുറന്നു. ജൂലൈ 22 നാണ് ആശുപത്രി അടച്ചത്.

Note: This is a demo news content for trail run purpose

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE