കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂർ ജയിലിൽ പത്ത് തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പോലീസ്. കോവിഡ് ബാധിതരെ ആശുപത്രിയിലേക്ക് മാറ്റിയതായി ജയിൽ സൂപ്രണ്ട് ആർ കെ ജയ്സ്വാൾ അറിയിച്ചു. നിലവിൽ മറ്റ് തടവുകാർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കാൺപൂർ ജയിലിലെ പത്ത് തടവുകാർ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രോഗബാധിതരെ ജയിലിൽ തന്നെയുള്ള എൽ 1 ലെവൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്,’ ജയിൽ സൂപ്രണ്ട് ആർ കെ ജയ്സ്വാൾ വ്യക്തമാക്കി.
Read Also: തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് ബംഗാളിൽ