കോവിഡ് വ്യാപനം; രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനിൽ ഇടിവ്

By Staff Reporter, Malabar News
private-limited-company-registration
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ ഏപ്രില്‍ മാസത്തില്‍ വന്‍ ഇടിവ്. 27 ശതമാനം ഇടിവാണ് ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ രജിസ്‌ട്രേഷന്‍ റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു.

എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രില്‍ മാസത്തിലെ രജിസ്‌ട്രേഷന്‍ കുത്തനെ കുറയുകയായിരുന്നു. എങ്കിലും 2020 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനി രജിസ്‌ട്രേഷന്‍ നാല് മടങ്ങ് വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കോവിഡ് ലോക്ക്ഡൗൺ സമയമായ ഏപ്രില്‍ മാസത്തില്‍ 3209 കമ്പനികളാണ് രജിസ്‌റ്റര്‍ ചെയ്‌തത്.

ഇത്തവണ ഇത് 125,54 എണ്ണമായി ഉയര്‍ന്നിരുന്നു. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. 2021 മാര്‍ച്ച് മാസത്തില്‍ 173,24 കമ്പനികളാണ് രജിസ്‌റ്റര്‍ ചെയ്‌തത്. 23 ശതമാനം അധിക വർധനയാണ് ഇതിൽ കഴിഞ്ഞ വർഷത്തേക്കാൾ ഉണ്ടായത്.

Read Also: സെന്തിൽ കൃഷ്‌ണയുടെ ‘ഉടുമ്പ്’; പുതിയ ഗാനം പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE