കോവിഡ് വ്യാപനം; തൃശൂരിൽ നിരോധനാജ്‌ഞ 15 ദിവസം കൂടി നീട്ടി

By Desk Reporter, Malabar News
Section-144-declared_2020-Oct-31
Representational Image
Ajwa Travels

തൃശൂർ: കോവിഡ്-19 വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ തൃശൂരിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കളക്‌ടർ എസ് ഷാനവാസ് ഉത്തരവിട്ടു. ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്‌ഞയാണ് നീട്ടിയത്. അതിനാൽ നവംബർ 15 വരെ നിരോധനാജ്‌ഞ ബാധകമായിരിക്കും.

പൊതുസ്‌ഥലത്ത് അഞ്ച് പേരിൽ കൂടുതൽ സ്വമേധയാ കൂടിച്ചേരുന്നതിന് നിരോധനം ഉണ്ടായിരിക്കും. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷൻ എന്നീ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

Malabar News:  കണ്ണുകളിലെ കാൻസർ; സംസ്‌ഥാനത്തെ ആദ്യ ചികിൽസാ കേന്ദ്രം മലബാറിൽ

വിവാഹ ചടങ്ങുകളിൽ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേരും മാത്രമേ കൂടിച്ചേരാവൂ. സർക്കാർ പരിപാടികൾ, മതചടങ്ങുകൾ, പ്രാർഥനകൾ, രാഷ്‌ട്രീയ, സമൂഹിക, സാംസ്‌കാരിക പരിപാടികൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ കൂടിച്ചേരാവൂ.

ചന്തകൾ, പൊതുഗതാഗതം, ഓഫീസ്, കടകൾ, തൊഴിലിടങ്ങൾ, ആശുപത്രികൾ, പരീക്ഷകൾ, റിക്രൂട്ട്‌മെന്റുകൾ, വ്യവസായങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. പൊതുചന്തകൾ അണുവിമുക്‌തമാക്കാൻ തദ്ദേശ സ്‌ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

National News:  മലബാര്‍ 2020; നാവികാഭ്യാസം നവംബറില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE