സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ്

By Syndicated , Malabar News
Covide kozhikkod_Malabar news
Representational Image
Ajwa Travels

കോഴിക്കോട്: നഗരപരിധിയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 801 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 111 പേരുടെ ഫലം പോസിറ്റീവായത്.

ഇതാദ്യമായാണ് ജില്ലയില്‍ ഒരു മാര്‍ക്കറ്റില്‍ ഇത്രയധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പയ്യാനക്കലില്‍ മുന്നൂറ് പേരില്‍ നടത്തിയ പരിശോധനയില്‍ 20 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ 261 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 33 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. സമ്പര്‍ക്കം വഴി 206 പേര്‍ക്കും രോഗം ബാധിച്ചിരുന്നു.

മത്സ്യത്തൊഴിലാളികള്‍ കൂടുതലായി ഇടപെടുകയും നിത്യേന ആളുകള്‍ പലവിധ ആവശ്യങ്ങള്‍ക്കായി എത്തുകയും ചെയ്യുന്ന കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ രോഗം പടര്‍ന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനോട് ചേര്‍ന്ന് കിടക്കുന്ന കടലുണ്ടി, ഫറൂഖ് മേഖലകളിലും രോഗവ്യാപനം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE