കേരളത്തിലെ സമ്പൂര്‍ണ കോവിഡ് ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

By News Desk, Malabar News
covid hospital in kasargod inagurated
Ajwa Travels

കാസര്‍ഗോഡ് : കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനുമായി ടാറ്റാ പ്രോജക്ട് നിര്‍മ്മിച്ച ചട്ടഞ്ചാലിലെ ആശുപത്രി കെട്ടിട സമുച്ചയ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ആണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങ് നിര്‍വഹിച്ചത്. അധ്യക്ഷത വഹിച്ചത് മന്ത്രി ഇ.ചന്ദ്രശേഖരനാണ്. തുടര്‍ന്ന് ടാറ്റ പ്രോജക്ട് ലിമിറ്റഡ് ഡിജിഎം ഗോപിനാഥ റെഡ്ഡി കളക്ടര്‍ ഡി.സജിത് ബാബുവിന് താക്കോല്‍ കൈമാറി.

Related News: ടാറ്റ ഗ്രൂപ്പിന്റെ ആദ്യ ‘കോവിഡ് ആശുപത്രി’ കാസര്‍കോട് പൂര്‍ത്തിയാകുന്നു

മന്ത്രി കെ.കെ.ശൈലജ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, എം.രാജഗോപാലന്‍, കെ.കുഞ്ഞിരാമന്‍ എന്നിവര്‍ മുഖ്യ സാന്നിധ്യമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞ് ചായിന്റടി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.എ.ജലീല്‍, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി.കബീര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം ഷംസുദ്ദീന്‍ തെക്കില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.വി.ബാലകൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഹക്കീം കുന്നില്‍, ടി.ഇ.അബ്ദുള്ള, കെ.ശ്രീകാന്ത്, കൈപ്രത്ത് കൃഷ്‌ണൻ നമ്പ്യാര്‍, സി.വി.ദാമോദരന്‍, പി.പി.രാജു, പി.കെ.രമേശന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, നാഷനല്‍ അബ്ദുല്ല, എ.കുഞ്ഞിരാമന്‍ നായര്‍, ആന്റക്സ് ജോസഫ്, ടാറ്റാ പ്രോജക്ട്‌സ് ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഹെഡ് പി.എല്‍.ആന്റണി, ഡിഎംഒ ഡോ. എ.വി.രാംദാസ് എന്നിവര്‍ പ്രസംഗിച്ചു.

കോവിഡ് നിരീക്ഷണത്തിനും ഐസൊലേഷനും സംസ്ഥാനത്ത് ലഭിക്കാവുന്ന എറ്റവും നവീന സംവിധാനമാണ് കാസര്‍ഗോഡ് ഒരുക്കിയിരിക്കുന്നത്. മൂന്ന് മേഖലകളിലായി 51,200 അടി വിസ്തീര്‍ണത്തിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. 150 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് 60 കോടിയാണ് ചെലവ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE