കോവിഡ്; ജില്ലയില്‍ 619 പുതിയ രോഗികള്‍, രോഗമുക്‌തര്‍ 721

By Team Member, Malabar News
Malabarnews_malappuram
Representational image
Ajwa Travels

മലപ്പുറം : മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം 619 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം തന്നെ അതില്‍ ഏറെ പേർ കോവിഡ് മുക്‌തരായതാണ് ജില്ലയില്‍ ആശ്വാസം പകരുന്നത്. കഴിഞ്ഞ ദിവസം 721 പേരാണ് ജില്ലയില്‍ കോവിഡ് മുക്‌തരായത്. ജില്ലയില്‍ ഇന്നലെ രോഗം സ്‌ഥിരീകരിച്ചവരില്‍ 595 ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചവരില്‍ 10 പേര്‍ ഉറവിടം അറിയാത്ത ആളുകളാണ്. കൂടാതെ 10 പേര്‍ അന്യസംസ്‌ഥാനത്ത് നിന്ന് വന്നവരും, 4 പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. ഇന്നലെ പുറത്തുവന്ന കണക്കുകള്‍ കൂടി പരിശോധിക്കുമ്പോൾ ജില്ലയില്‍ നിലവില്‍ ചികില്‍സയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 6,986 ആണ്. നിലവില്‍ രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 72,944 ആയി ഉയര്‍ന്നിട്ടുണ്ട്.

Read also : അതിരപ്പിള്ളി തുറന്നു; ഇന്നലെ എത്തിയത് ആയിരത്തിനടുത്ത് സന്ദർശകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE