കോവിഡ് ഇന്ത്യ; രോഗബാധ ഒരു ലക്ഷത്തിൽ താഴെ, 1.62 ലക്ഷം രോഗമുക്‌തർ

By Staff Reporter, Malabar News
covid in india
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. തുടർച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തിൽ താഴെ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92,596 പേർക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഇത് 86,498 ആയിരുന്നു. 64 ദിവസത്തിന് ശേഷമാണ് ഇന്നലെ പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തിൽ താഴെ എത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേർക്കു കൂടി ജീവൻ നഷ്‌ടമായതോടെ ആകെ മരണസംഖ്യ 3,53,528 ആയി. 1,62,664 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ കോവിഡ് മുക്‌തരായവരുടെ എണ്ണം 2,75,04,126 ആയി. സജീവ രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 12,31,415 പേരാണ് രാജ്യത്ത് ചികിൽസയിൽ തുടരുന്നത്.

2,90,89,069 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളത്. അതേസമയം 23,90,58,360 പേർക്ക് ഇതുവരെ വാക്‌സിൻ നൽകിക്കഴിഞ്ഞു. ജൂൺ എട്ട് വരെ ആകെ 37,01,93,563 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇന്നലെ മാത്രം 19,85,967 സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ വ്യക്‌തമാക്കി.

Read Also: ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗ്; ആദ്യ ഇരുന്നൂറിൽ 3 ഇന്ത്യൻ സ്‌ഥാപനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE