സംസ്‌ഥാനത്ത് നാളെ മുതൽ പൊതു സ്‌ഥലങ്ങളിൽ കർശന പരിശോധന

By News Desk, Malabar News
young-indians-Malabarnews_mask
Representational image
Ajwa Travels

തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിച്ചു വരുന്നതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് നാളെ മുതൽ പോലീസ് നീരീക്ഷണം കൂടുതൽ ശക്‌തിപ്പെടുത്തുന്നു. ഇതിനായി സെക്‌ട്രൽ മജിസ്ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും.

നാളെ രാവിലെ മുതൽ ഫെബ്രുവരി 10 വരെ പൊതു സ്‌ഥലങ്ങളിൽ പരിശോധന നടത്തും. 25,000 പോലീസ് ഉദ്യോഗസ്‌ഥരെ വിന്യസിക്കും. സ്‌ഥലങ്ങളിൽ മുൻകരുതലുകൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാത്രി യാത്ര നിരോധിക്കുന്നില്ലെങ്കിലും പത്ത് മണിക്ക് ശേഷമുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്‌ഥാനത്ത് ജനങ്ങളിൽ ജാ​ഗ്രതക്കുറവ് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും, മാസ്‌ക് ധരിക്കുന്നതിലും വീഴ്‌ചയുണ്ടാക്കി. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗ വ്യാപനത്തിന് ഇടയാക്കുന്ന ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും അടഞ്ഞ ഹാളുകളിൽ ആൾക്കൂട്ടങ്ങൾ നിർബന്ധമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങുകൾ തുറസായ സ്‌ഥലങ്ങളിൽ സാമൂഹിക അകലം പാലിച്ച് നടത്തണം. വിവാഹ ചടങ്ങുകളിൽ പങ്കാളിത്തം പരിമിതപ്പെടുത്തണമെന്നും ഇതിനായി ഹാൾ ഉടമകൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്‌ഥാനത്ത് മാസ്‌ക് ഉപയോഗം കുറഞ്ഞു വരുന്നുണ്ടെന്നും നിയന്ത്രണങ്ങളിൽ അയവ് വന്നപ്പോൾ കോവിഡിനെ ഭയക്കേണ്ടതില്ലെന്ന ചിന്ത ജനങ്ങളിൽ വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനം കോവിഡിനെതിരെ മാതൃകാപരമയാണ് പൊരുതുന്നത്. ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ മാത്രമേ കോവിഡിനെ മറികടക്കാനാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News: 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി വാക്‌സിൻ സ്വീകരിച്ചു; വാക്‌സിനേഷന്‍ 1 ലക്ഷം പിന്നിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE