തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുവറ സ്വദേശി ശ്രീനിവാസൻ(58) ആണ് ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്.
പാൻക്രിയാസ് രോഗത്തിന് ചികിൽസ തേടിയാണ് ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് വാർഡിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കരിക്കും.
Read also: രാജ്യത്ത് കോവിഡ് രോഗമുക്തര്‍ 75 ലക്ഷം കടന്നു; പ്രതിദിന രോഗബാധിതര്‍ 45,230