രാജ്യത്ത് കോവിഡ് രോഗമുക്‌തര്‍ 75 ലക്ഷം കടന്നു; പ്രതിദിന രോഗബാധിതര്‍ 45,230

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് മുക്‌തരുടെ എണ്ണം 75 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 53,285 ആളുകള്‍ കൂടി രോഗ മുക്‌തരായതോടെയാണ് ആകെ കോവിഡ് മുക്‌തരുടെ എണ്ണം 75 ലക്ഷം കടന്നത്. നിലവില്‍ രാജ്യത്ത് ചികിൽസയില്‍ തുടരുന്ന ആളുകളുടെ എണ്ണത്തിൽ ഇതോടെ കുറവ് രേഖപ്പെടുത്തി. 5,61,908 ആളുകളാണ് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിതരായി ചികിൽസയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 45,230 ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 82 ലക്ഷം കടന്നു. നിലവില്‍ രാജ്യത്ത് രോഗബാധിതരായ ആകെ ആളുകളുടെ എണ്ണം 82,29,313 ആണ്. ഒപ്പം തന്നെ 496 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം ജീവന്‍ നഷ്‌ടമായ ആകെ ആളുകളുടെ എണ്ണം 1,22,607 ആയി ഉയര്‍ന്നു.

രാജ്യത്ത് ഡെല്‍ഹി, കേരളം എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രോഗം സ്‌ഥിരീകരിച്ചത് 5,664 ആളുകള്‍ക്കാണ്. കൂടാതെ കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലാണ്. മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ ദിവസം 5,369 ആളുകള്‍ക്കും, കര്‍ണാടകയില്‍ 3,652 ആളുകള്‍ക്കും, തമിഴ്നാട്ടില്‍ 2,504 ആളുകള്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്.

Read also : ലോകാരോഗ്യ സംഘടനാ തലവന്‍ സ്വയം നിരീക്ഷണത്തില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE