തൊടുപുഴ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കോവിഡ് പോസിറ്റീവായ പ്രതിയെ പിടികൂടി

By News Desk, Malabar News
arrest
Representational Image
Ajwa Travels

തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍നിന്ന് രക്ഷപ്പെട്ട കോവിഡ് പോസിറ്റീവായ മോഷണക്കേസ് പ്രതിയെ പോലീസ് പിടികൂടി. ഇന്ന് ഉച്ചയോടെയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. പിപിഇ കിറ്റ് ധരിപ്പിച്ച് പ്രതിയെ പിന്നീട് കോവിഡ് സെന്ററിലേക്ക് മാറ്റി.

ശനിയാഴ്‌ച പുലര്‍ച്ചെയാണ് 17വയസുകാരനെ മോഷണക്കേസില്‍ തൊടുപുഴ പോലീസ് അറസ്‌റ്റ് ചെയ്‍തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. പിന്നീട് പ്രതിയെ ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

ഇവിടെ നിന്നാണ് 17കാരന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ശനിയാഴ്‌ച രാത്രി വൈകിയും ആശുപത്രി പരിസരത്തും നഗരത്തിലും പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തൊടുപുഴ ടൗണ്‍ഹാളിന് സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്ന് 11 മൊബൈല്‍ ഫോണുകളും അനുബന്ധ സാധനങ്ങളും കവര്‍ന്ന കേസിലാണ് ഇയാൾ അറസ്‌റ്റിലായത്.

Read Also: 130 വെന്റിലേറ്റര്‍, 200 ഐസിയു, 1400 കിടക്കകള്‍; കോവിഡ് ചികിൽസയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE