കോവിഡ് പ്രതിരോധം; റാസല്‍ഖൈമയിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി

By News Desk, Malabar News

റാസല്‍ഖൈമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റാസല്‍ഖൈമയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി. ഫെബ്രുവരി പത്ത് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഏപ്രില്‍ എട്ട് വരെ ദീര്‍ഘിപ്പിച്ചത്.

എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ മാനേജ്‍മെന്റ് ടീമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. പബ്‌ളിക് ബീച്ചുകളിലും പാര്‍ക്കുകളിലും ആകെ ശേഷിയുടെ എഴുപത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഷോപ്പിങ് മാളുകളില്‍ അറുപത് ശതമാനം ആളുകള്‍ക്ക് പ്രവേശിക്കാം.

പൊതുഗതാഗത സംവിധാനങ്ങള്‍, സിനിമാ തീയറ്ററുകള്‍, വിനോദ പരിപാടികള്‍, ഫിറ്റ്നസ്‍ സെന്ററുകള്‍, ജിംനേഷ്യം, പൂളുകള്‍, ഹോട്ടലുകളിലെ പ്രൈവറ്റ് ബീച്ചുകള്‍ എന്നിവിടങ്ങളില്‍ പരമാവധി ശേഷിയുടെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ.

വിവാഹം പോലുള്ള കുടുംബ, സാമൂഹിക ചടങ്ങുകളില്‍ പത്ത് പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി ഇരുപത് പേരും മാത്രമേ പങ്കെടുക്കാവൂ. പൊതു സ്‌ഥലങ്ങളില്‍ ആളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം.

റസ്‌റ്റോറന്റുകളിലും കഫേകളിലും ടേബിളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം വേണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ അല്ലെങ്കില്‍ നാല് പേരില്‍ കൂടുതല്‍ റസ്‌റ്റോറന്റുകളിലും കഫേകളിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

Kerala News: ബിജെപിക്ക് ബദൽ ഇടതുപക്ഷം മാത്രമെന്ന് കോടിയേരി; രാഹുലിന് പരിഹാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE