ഖത്തറിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കുന്നു

By Staff Reporter, Malabar News
qatar
Representational image
Ajwa Travels

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ വീണ്ടും ശക്‌തമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.

വെള്ളിയാഴ്‌ച മുതല്‍ തുറസായ സ്‌ഥലങ്ങളിലും അടച്ചിട്ട മറ്റ് ഇടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കും. തുറസായ സ്‌ഥലത്ത് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്. കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, മറ്റ് ഇവന്റുകള്‍ എന്നിവ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകളോടെ നടത്താനാകും.

തുറസായ സ്‌ഥലങ്ങളില്‍ പരമാവധി 75 ശതമാനം പേര്‍ക്കും അടച്ചിട്ട ഇടങ്ങളില്‍ പരമാവധി 50 ശതമാനം പേര്‍ക്കും പരിപാടികളില്‍ പങ്കെടുക്കാനാകും. പങ്കെടുക്കുന്നവരില്‍ 90 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്‌സിനെടുത്തവര്‍ ആയിരിക്കണം, ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലയെന്നും പുതിയ നിര്‍ദ്ദേശത്തിൽ അറിയിച്ചിട്ടുണ്ട്.

Read Also: നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്‌ഥാനമൊഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE