എന്ത് വില കൊടുത്തും രോഗവ്യാപനം തടയണം; രാഷ്ട്രീയ കക്ഷികളോട് ശക്തമായ പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

By News Desk, Malabar News
CM in All party meeting
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനത്തിന്റെ രൂക്ഷവും ഗൗരവതരവുമായ സാഹചര്യം കണക്കിലെടുത്ത് രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന യോഗം അവസാനിച്ചതിന് പുറമേ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സംവിധാനങ്ങൾക്കൊപ്പം പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സമരങ്ങളും പ്രക്ഷോഭങ്ങളും ജനാധിപത്യ സംവിധാനത്തിൽ സ്വാഭാവികമാണ്. എന്നാൽ, ഇവ ആരോഗ്യ പരിപാലന മാർഗ നിർദേശങ്ങൾക്ക് വിധേയമായിരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആൾക്കൂട്ടങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷിളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കമ്പോളങ്ങളിലും റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളിലും തുടക്കത്തിൽ ഉണ്ടായിരുന്ന ജാഗ്രതക്ക് വന്ന കുറവ് പ്രത്യക്ഷമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും രാഷ്ട്രീയ കക്ഷികളുടെ ഇടപെടൽ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മേഖലകളിൽ കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കപ്പെടാൻ നേതൃത്വ പരമായ പങ്ക് വഹിക്കാനും എല്ലാ കക്ഷികളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE