അബുദാബി: അബുദാബിയിൽ എത്തുന്നവർക്കുള്ള കോവിഡ് 19 നിയമങ്ങളിൽ വീണ്ടും മാറ്റങ്ങൾ ഏർപ്പെടുത്തി. നവംബർ 8 മുതൽ രാജ്യത്ത് പ്രവേശിക്കുന്നവർ 4ആം ദിവസം കോവിഡ് പിസിആർ പരിശോധന നടത്തണം. 8 ദിവസത്തിലധികം രാജ്യത്ത് തങ്ങുന്നുണ്ടെങ്കിൽ 8ആം ദിവസം വീണ്ടും പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്.
എമിറേറ്റ്സിൽ എത്തുന്ന ദിവസമാണ് ഒന്നാം ദിവസമായി കണക്കാക്കുന്നത്. അബുദാബിയിലേക്ക് പ്രവേശിക്കാൻ 48 ദിവസം കാലാവധിയുള്ള കോവിഡ് നെഗറ്റീവ് പിസിആർ/ഡിപിഐ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
താമസ വിസക്കാർക്കും സന്ദർശക വിസക്കാർക്കും പുതിയ നിയമം ഒരുപോലെ ബാധകമാണെന്ന് അബുദാബി ദുരന്ത നിവാരണ കമ്മിറ്റി വ്യക്തമാക്കി. അബുദാബി ആരോഗ്യ വകുപ്പും പൊലീസും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. നിയമം തെറ്റിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Read also: കോവിഡിനെ അതിജീവിച്ച കുഞ്ഞുങ്ങൾക്ക് കരുതലാകാൻ ആരോഗ്യവകുപ്പ്