കോവിഡ്; സർക്കാർ ജീവനക്കാർക്കുള്ള മാനദണ്ഡങ്ങൾ പുതുക്കി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്‌ചയിച്ചു. രോഗം ബാധിച്ചവര്‍ക്കും പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്കും പ്രത്യേക അവധി നല്‍കും. അവധി ദുരുപയോഗം ചെയ്‌താൽ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞാല്‍ ആശുപത്രി രേഖകള്‍ അനുസരിച്ച് ചികിൽസാ കാലയളവില്‍ കാഷ്വല്‍ അവധി നല്‍കും. മൂന്ന് മാസത്തിനകം കോവിഡ് ബാധിതരായ ജീവനക്കാര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടാല്‍ ക്വാറന്റെയ്‌ൻ ആവശ്യമില്ല. ഇത്തരം ജീവനക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫിസില്‍ എത്തണമെന്നാണ് നിർദ്ദേശം.

കോവിഡ് ഭേദമായവര്‍ 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങളില്ലെങ്കില്‍ ഓഫിസിൽ എത്തണമെന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഏഴാം ദിവസം പരിശോധിച്ച് നെഗറ്റീവായാല്‍ ഓഫിസില്‍ എത്തണം. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നുള്ള സാക്ഷ്യപത്രത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും ക്വാഷല്‍ ലീവ് അനുവദിക്കുക.

Also Read: വീണാ ജോർജിനെതിരെ തെറ്റായ പ്രചാരണം; മാദ്ധ്യമങ്ങൾക്ക് എതിരെ നിയമ നടപടിയെടുക്കാൻ സിപിഐഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE