കോഴിക്കോട്, എറണാകുളം: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോടും എറണാകുളത്തുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മകന് അഞ്ച് മാസം പ്രായമുള്ള മുഹമ്മദ് റസിയാന്‍, എറണാകുളം വരാപ്പുഴ സ്വദേശി ജോര്‍ജ്(85) എന്നിവരാണ് മരിച്ചത്.
കടുത്ത പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അഞ്ച് മാസം മാത്രം പ്രായമുള്ള മുഹമ്മദ് റസിയാന്റെ മരണം. പനിയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് കുഞ്ഞിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പനി കടുത്തതോടെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ ആറേ കാലോടെ കുഞ്ഞ് മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വരാപ്പുഴ സ്വദേശി ജോര്‍ജിന്റെ മരണം.
Read Also: കോവിഡ് വാക്സിന് ആഴ്ചകള്‍ക്കുള്ളില്‍ എന്ന് ട്രംപ്