കോവിഡ് ഇന്ത്യ; 32,231 രോഗമുക്‌തി, 68,020 പുതിയ രോഗികൾ, 291 മരണം

By Staff Reporter, Malabar News
covid update
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 68,020 പേർക്കു കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 32,231 പേർ കൂടി രോഗമുക്‌തി നേടിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. അതേസമയം 291 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്‌ടമായത്.

1,20,39,644 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 5,21,808 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 1,13,55,993 പേർ ഇതിനോടകം രോഗമുക്‌തി നേടിയപ്പോൾ 1,61,843 പേരാണ് ഇതിനോടകം കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്.

മാർച്ച് 28 വരെ 24,18,64,161 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഞായറാഴ്‌ച മാത്രം 9,13,319 സാമ്പിളുകൾ പരിശോധിച്ചു.

വാക്‌സിനേഷൻ പുരോഗമിക്കുന്ന രാജ്യത്ത് 6,05,30,435 പേർക്കാണ് ഇതുവരെ കോവിഡ് വാക്‌സിൻ നൽകിയിട്ടുള്ളത്.

Read Also: ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം കേന്ദ്രം പൂട്ടിട്ടത് 2731 ട്വിറ്റര്‍, 1717 ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE