കോവിഡ് വാക്‌സിനേഷൻ; സൗദിയിൽ നാലര കോടി ഡോസ് കവിഞ്ഞു

By Team Member, Malabar News
Covid Vaccination In Saudi Crosses 4.5 Crores
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം നാലര കോടി കവിഞ്ഞു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. ഇതുവരെയുള്ള പ്രതിദിന വാക്‌സിനേഷൻ കണക്കുകൾ പ്രകാരം 4,50,56,637 ആളുകളാണ് സൗദിയിൽ വാക്‌സിൻ സ്വീകരിച്ചത്.

വാക്‌സിൻ സ്വീകരിച്ച ആകെ ആളുകളിൽ 2,40,18,342 പേർ ആദ്യ ഡോസും, 2,10,38,295 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. കൂടാതെ 16,91,245 ഡോസ് വാക്‌സിൻ രാജ്യത്തെ പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്.

അതേസമയം സൗദിയിൽ നിലവിൽ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 51 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 59 പേർ രോഗമുക്‌തി നേടുകയും ചെയ്‌തു. രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരിൽ 77 പേരുടെ ആരോഗ്യനില മാത്രമാണ് ഗുരുതരമായി തുടരുന്നത്.

Read also: കൊടകര കുഴല്‍പ്പണക്കേസ്; നിലപാടറിയിക്കാന്‍ ഇഡിയ്‌ക്ക്‌ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE